കോട്ടയം ഡിസ്ട്രിക്ട് അസ്സോസിയേഷന്‍ കുവൈത്ത് (കെഡിഎകെ) 2025-27 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു.

കോട്ടയം ഡിസ്ട്രക്ട് അസോസിയേഷന്‍ കുവൈത്തിന്റെ (കെഡിഎകെ) 9-ാം വാര്‍ഷിക സമ്മേളനം ജോസ് കെ മാണി എംപി. ഉദ്ഘാടനം ചെയ്തു.
February 5, 2025
Farewell for KDAK മഹോത്സവം 2025 Convenor Mr.K J John & Outgoing Students who completed 12th
May 7, 2025

കോട്ടയം ഡിസ്ട്രിക്ട് അസ്സോസിയേഷന്‍ കുവൈത്ത് (കെഡിഎകെ) 2025-27 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു.

കുവൈത്ത്‌സിറ്റി: കോട്ടയം ഡിസ്ട്രിക്ട് അസ്സോസിയേഷന്‍ കുവൈത്ത് (കെഡിഎകെ) 2025-27 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു.

സുലൈബിയ മുബാറക്കിയ ഹോളിഡേ റിസോര്‍ട്ടില്‍ വച്ച് നടന്ന കോട്ടയം മഹോത്സവം 2025 വിജയഘോഷ കുടുംബ സംഗമത്തിലാണ് ഭാരവാഹികളുടെ സ്ഥാനരോഹണം.

സിബി തോമസ് (പ്രസിഡന്റ്), ഹരോള്‍ഡ് മാത്യു (ജനറല്‍ സെക്രട്ടറി),സുരേഷ് ജോര്‍ജ് (ട്രഷറര്‍), റോയ്‌സ് തമ്പാന്‍, പാര്‍വതി ഹരികൃഷ്ണന്‍ (വൈസ് പ്രസിഡന്റ്മാര്‍) തോമസ് നഗരൂര്‍, സുനിഷ് മാത്യു (ജോയിന്റ് സെക്രട്ടറിന്മാര്‍).റിനു ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) ആണ്.

വിമന്‍സ് വിംഗ് ചെയര്‍പേഴ്‌സണ്‍ – ഷീന സുനില്‍ റാപ്പുഴ. വൈസ് ചെയര്‍പേഴ്‌സണ്‍ – സുമോള്‍ ഡോമിനി.സെക്രട്ടറിമാരായ ചിന്നു മാക്‌സിന്‍, സീന ജിമ്മി, ലറിന്‍ അനൂപ് എന്നിവരും, മനോജ് മാത്യു(ഓഡിറ്റര്‍)അജിത്ത് വില്ല്യം(മീഡിയ കണ്‍വീനര്‍)ചുമതലയേറ്റു.

കോട്ടയം ജില്ലാ പ്രാദേശിക സംഘടനകള്‍, കോളേജ് അലൂമിനി സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കോര്‍ഡിനേറ്ററായി സാം നന്ദിയാട്ടിനെ ചുമതലപ്പെടുത്തി. ഉപദേശക സമിതി അംഗങ്ങള്‍ – മോഹന്‍ ജോര്‍ജ്, സണ്ണി തോമസ്, സിവി പോള്‍, ഷഫീക് റഹ്മാന്‍, ബിനോയി സെബാസ്റ്റ്യന്‍, സോണി സെബാസ്റ്റ്യന്‍, രാജേഷ് സാഗര്‍, അജിത്ത് പണിക്കര്‍, കിഷോര്‍ സെബാസ്റ്റ്യന്‍, ചെസ്സില്‍ ചെറിയാന്‍, അനില്‍ പി അലക്‌സ്, നിക്‌സണ്‍ ജോര്‍ജ്.

ചെസ്സില്‍ ചെറിയാന്‍ രാമപുരം അധ്യക്ഷത വഹിച്ച യോഗത്തില്‍ അജിത്ത് സക്കറിയ പീറ്റര്‍ സ്വാഗതവും, സുരേഷ് ജോര്‍ജ് നന്ദിയും പറഞ്ഞു. കെ ജെ ജോണ്‍, സാം നന്ദിയാട്ട്, മോഹന്‍ ജോര്‍ജ്, സണ്ണി തോമസ് , സോണി സെബാസ്റ്റ്യന്‍, ബിനോയി സെബാസ്റ്റ്യന്‍, ഷഫീക് റഹ്മാന്‍, കിഷോര്‍ സെബാസ്റ്റ്യന്‍, സിബി തോമസ്, ഹരോള്‍ഡ് മാത്യു, ഷീന സുനില്‍, സുരേഷ് തോമസ്, കോട്ടയം ജില്ലയില്‍ നിന്നുമുള്ള പ്രാദേശിക സംഘടന, അലുമിനി അസ്സോസിയേഷന്‍സ് പ്രതിനിധികള്‍ ആയി ടോമി സിറിയക്ക്, മാത്യു സക്കറിയ, സുരേഷ് ഐസ്സക്ക് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യെസ് ബാന്‍ഡ് നേതൃത്വം കൊടുത്ത് KDAK യുടെ അംഗങ്ങളായ നിയോറാ സോണിയും, ഹെലന്‍ സൂസന്‍ ജോസും ഉള്‍പ്പടെയുള്ള ഗായകരുടെ സംഗീതപരിപാടിയും കുടുംബസംഗമത്തില്‍ ഒരുക്കിയിരുന്നു

March 15, 2025

Related News

February 5, 2025
കോട്ടയം ഡിസ്ട്രക്ട് അസോസിയേഷന്‍ കുവൈത്തിന്റെ (കെഡിഎകെ) 9-ാം വാര്‍ഷിക സമ്മേളനം ജോസ് കെ മാണി എംപി. ഉദ്ഘാടനം ചെയ്തു.

Our website is under construction.

Please visit later.

Thank You

KDAK Team