ഈ വർഷം ആദ്യമായി ഇന്ത്യൻ എംബസി ഓരോരോ സംസ്ഥാനങ്ങൾക്ക് അവരുടെടേതായ ഒരു ദിവസം ആഘോഷത്തിനായി എംബസി ഓഡിറ്റോറിയം വിട്ടു കൊടുക്കുകയും അംബാസ്സഡർ ഉൾപ്പടെയുള്ള വിഷ്ടതിഥികളുടെ സാന്ന്യാധത്തിൽ അതാത് സംസ്ഥാനങ്ങൾ മാസ്മരികമായ കലാ വിരുന്നുകൾ അവതരിപ്പിക്കുവാൻ അവസരം കൊടുക്കുകയും ചെയ്തു!
കേരളത്തിന്റെ ജന്മദിനമായ കേരള പിറവിയോട് അനുബന്ധിച്ചാണ് കേരള സംസ്ഥാനത്തിന് അതിനുള്ള അവസരം കിട്ടിയത്.
കഴിഞ്ഞ കുറേ ആഴ്ചകൾ കുവൈറ്റിലെ വിവിധ മലയാളി സംഘടനകൾ അതിന് നേതൃത്വം കൊടുത്തു അതിന്റെ പണി പുരയിൽ ആയിരുന്നു .
ഈ കഴിഞ്ഞവെള്ളിയാഴ്ച 15 ന് വൈകുന്നേരം എംബസിയിൽ കേരള പിറവി ആഘോഷം വിവിധ കലാപരിപാടികളോട് കൂടി അവതരിപ്പിച്ചു, മലയാളി സംഘടനകൾ അക്ഷരർഥത്തിൽ കേരളത്തെ അവിടെ പുനസൃഷ്ടിച്ചു! !





അതിൽ 90 ശതമാനം കലാപരിപാടികളും വിവിധ ജില്ലാ സംഘടനകളാണ് നടത്തിയത്.
സംഘാടകരും, സംവിധായകരും ആണ് ഓരോരോ പരുപടികൾ അതാത് ജില്ലാ അസോസിയേഷന് assign ചെയ്തു കൊടുത്തത് . അങ്ങനെ നമ്മുടെ KDAK ക്ക് കിട്ടിയത് ക്നാനായ കാത്തോലിക്കരുടെ വിവാഹത്തോട് അനുബന്ധിച്ചുള്ള “നടവിളി” എന്ന ആചാരമാണ് .
അതൊരു ദൃശ്യ കലാരൂപത്തെ പോലെ മനോഹരമാക്കി എന്നാൽ ആചാരം അതേ അർത്ഥത്തിൽ നിലനിർത്തികൊണ്ട് ചെയ്യുക എന്നതൊരു വെല്ലു വിളിയായായിരുന്നു!
ഇങ്ങനെയൊരു കാര്യം ആരെയെല്പിക്കും എന്നോർത്തപ്പോൾ ആദ്യം വന്ന മുഖം നമ്മുടെ എക്സിക്യൂട്ടീവ് അംഗം ശ്രീ.റെനീസിനെയാണ്, ആ ഉത്തരവാദിത്വം ആത്മാർത്ഥതയോടെ റെനിസ് ഏറ്റെടുത്ത് കോർഡിനേറ്റ് ചെയ്തു
താഴെ പറയുന്ന ഓരോരുത്തരും ഡ്യൂട്ടിക്കിടയിലും സമയം കണ്ടെത്തി പ്രാക്റ്റീസ് ചെയ്തു വളരെ മനോഹരമായി അത് അവതരിപ്പിച്ച് KDAK ക്ക് വളരെയധികം അഭിമാന നിമിഷം സമ്മാനിച്ചു
അതിന്റെ പൂർണ്ണ സംവിധാനം നിർവഹിക്കുകയും അതിനായി മികച്ച കോർഡിനേഷൻ നടത്തുകയും ചെയ്ത നമ്മുടെ സജീവ അംഗമായ പ്രിയപ്പെട്ട ശ്രീ.ബിജു സൈമൺ, അതുമായി ബന്ധുപെട്ട properties മനോഹരമാക്കിയ നമ്മുടെ അംഗം ശ്രീമതി. മാലി മാത്യു.
അതുപോലെ അതിന്റെ പ്രധാന ഭാഗവാക്കായ നമ്മുടെ അംഗങ്ങളായ ശ്രീ.ജോസ് എബ്രഹാം, ശ്രീമതി. ഡീന തോമസ് എന്നിവരും ഇതിന്റെ വിജയത്തിന്റെ പണിപുരയിൽ നിന്നവർ ആണ്.
അതുപോലെ ഇതിന്റെ ഭാഗവാക്കായിരുന്ന KDAK ഫ്രണ്ട്‌സ്
ശ്രീ. റെജി കുര്യൻ, ശ്രീ.ജോസുകുട്ടി പുത്തൻപുര, ശ്രീ. റെനി എബ്രഹാം
വരനും വധുവുമായി (real couple) വന്ന ശ്രീ.ടോമി & ശ്രീമതി. അനുമോൾ.
കൂടാതെ ശ്രീ.ജോൺസൺ മാത്യു, ശ്രീ.ടിജോ, എല്ലാവർക്കും അഭിനന്ദനവും നന്ദിയും അറിയിക്കുന്നു.