കലാമൂല്യ സിനിമകളുടെ സംവിധായകൻ ശ്രീ.ജോഷി മാത്യു എഴുതി സംവിധാനം ചെയ്ത് അദ്ദേഹത്തിന്റെ സഹോദരനും കുവൈറ്റിലെ മുൻ സാംസ്‌കാരിക സാമൂഹിക മേഖലയിലെ സജീവ സാന്യധ്യവുമായിരുന്ന ശ്രീ.സോമു മാത്യു കേന്ദ്ര കഥാപാത്രമായി അഭിനയിച്ച, മലയാളികൾക്ക്, പ്രത്യേകിച്ചും കുവൈറ്റ് മലയാളികൾക്ക് പ്രിയങ്കരനായ ആർട്ടിസ്റ് സുജാതൻമാഷ് ശ്രദ്ധേയമായ കഥാപാത്രം ചെയ്ത “നൊമ്പരകൂട്” എന്ന സിനിമാ കുവൈറ്റിലെ കോട്ടയം പ്രവാസികളുടെ സംഘടനയായ കോട്ടയം ഡിസ്ട്രിക്ട് (KDAK) അസ്സോസിയേഷൻ എക്സിക്യൂട്ടീവ്കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.




തദവസരത്തിൽ കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ശ്രീ.സോമു മാത്യുവിനെ പ്രശസ്തി ഫലകവും പൊന്നാടയും നൽകി ആദരിച്ചു.